തദ്ദേശ തോൽവി: സിപിഎം വസ്തുതകൾ മറച്ച് വെക്കുന്നുവെന്ന് സിപിഐ

തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം വസ്തുതകൾ മറച്ച് വെക്കുന്നുവെന്ന് സിപിഐ. ശബരിമല സ്വർണ്ണക്കൊള്ള തോൽവിക്ക് കാരണമായെന്നും ഇതിൽ കൃത്യമായ വിലയിരുത്തൽ വേണമെന്നും സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനമുയർന്നു. ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായി. പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചുവെന്നും സിപിഐ വിമർശിക്കുന്നു. ഇന്നലെ നടന്ന സിപിഎം യോഗത്തിലും ശബരിമല സ്വർണ്ണക്കൊള്ളയും പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതും തിരിച്ചടിയായെന്ന് വിലയിരുത്തിയിരുന്നു.
പത്മകുമാറിനെതിരെ നടപടിയെടുക്കാതെ സിപിഎം സംരക്ഷിച്ചത് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയിട്ട് പോലും കോൺഗ്രസ് നടപടിയെടുത്തുവെന്നും സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു.




