അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ…കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല

ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കിൽ അപ്പീൽ പോകാമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ല. ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിൽ വിധി പൂർണമായി വായിച്ച ശേഷം പ്രതികരിക്കാമെന്നാണ് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. ദിലീപിന് അർഹമായ നീതി കിട്ടിയെന്നും സർക്കാർ അപ്പീൽ പോകുന്നത് ദിലീപിനെ ദ്രേഹിക്കാനെന്നുമുള്ള അടൂർ പ്രകാശിന്റെ പ്രതികരണം ചെന്നിത്തല തള്ളി. അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമാണെന്നും. കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ല. അതിജീവതയ്ക്ക് ഒപ്പം തന്നെയാണെന്നും ചെന്നിത്തല ആവർത്തിച്ചു.



