തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകം..അബൂബക്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും..

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിലെ അറുപതുകാരിയുടെ കൊലപാതകത്തിൽ പൊലിസ് ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ആലപ്പുഴ സെഷൻസ് കോടതിയാണ് ജാമ്യപേക്ഷ പരിഗണിക്കുക. ഇയാൾക്കെതിരെ ചുമത്തിയ കൊലപാതക കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിരപരാധിയാണെന്ന് കാണിച്ച് അബൂബക്കർ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.

അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ റിമാന്റിൽ കഴിയുന്ന അബൂബക്കർ കേസിൽ മൂന്നാം പ്രതിയാണ്. ഇയാൾക്കെതിരെ ബലാത്സംഗ കുറ്റം, അതിക്രമിച്ചുകയറൽ എന്നിവയാണ് പോലിസ് ചുമത്തിയത്. 60 കാരിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സ്ഥാപിച്ച് പോലിസ് ആദ്യം അബൂബക്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് സൈനുലാബ്ദീൻ, ഭാര്യ അനീഷ എന്നിവർ കൊല്ലം മൈനാഗപ്പള്ളിയിൽ നിന്ന് പിടിയിലായി. ഇവരായിരുന്നു യഥാർത്ഥത്തിൽ കൊലപാതകം നടത്തിയത്. സൈനുലാബ്ദീൻ റിമാന്റിലാണ്. അസുഖബാധിതയായതിനെ തുടർന്ന് അനീഷ പോലിസ് നിരീക്ഷണത്തിൽ ചികിത്സയിൽ തുടരുകയാണ്.

Related Articles

Back to top button