സാധനങ്ങൾ വാങ്ങാൻ പോകുന്നു എന്ന് അവസാന സന്ദേശം; ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു

ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ എസ് എസ് ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ടെൽ അവീവിൽ നിർമാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. മരണവിവരം ഇസ്രയേലിലുള്ള മലയാളി കൂട്ടായ്മയാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

താമസ സ്ഥലത്ത് നിന്ന് പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ പോകുന്നു എന്നാണ് ബന്ധുക്കള്‍ക്ക് അവസാനം അയച്ച ശബ്ദസന്ദേശത്തിൽ സുരേഷ് പറഞ്ഞത്. പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. ഈ മാസം 13ന് ആണ് അവസാനമായി സുരേഷ്ബ ന്ധുക്കളുമായി സംസാരിച്ചത്. അതിന് ശേഷം സുരേഷിനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.

Related Articles

Back to top button