ഇന്നാണാ സുദിനം..; 20 കോടി ആരുടെ പോക്കറ്റിൽ ? ഏത് ജില്ലയിൽ ? അറിയാം ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ BR 107 നറുക്കെടുത്തു. XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി 20 കോടി രൂപ, ഓരോ കോടി വീതം ഇരുപത് പേർക്ക് ലഭിക്കും. XA, XB, XC, XD, XE, XG,XH, XJ, XK, XL എന്നിങ്ങനെ പത്ത് സീരീസുകളിലാണ് ക്രിസ്മസ് ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയത്




