സ്ഥാനാർത്ഥികളുടെ മരണം: മാറ്റിവെച്ച തിരഞ്ഞെടുപ്പ് മൂന്നുമാസത്തിനകം….

സംസ്ഥാനത്ത് സ്ഥാനാർത്ഥികളുടെ മരണത്തെ തുടര്‍ന്ന് മൂന്നിടത്ത് മാറ്റിവെച്ച തദ്ദേശ തിരഞ്ഞെടുപ്പുകള്‍ മൂന്നുമാസത്തിനകം നടത്തും. നിലവിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷം തിരഞ്ഞെടുപ്പ് കമീഷന് ഇതിന് വിജ്ഞാപനമിറക്കും.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിന് ഫ്രാന്‍സിസ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പത്താംവാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.എസ്. ബാബു, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാര്‍ഡിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഹസീന എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. എന്നാല്‍, മുത്തേടം, പാമ്പാക്കുട പഞ്ചായത്ത് വാര്‍ഡുകളിലെ വോട്ടര്‍മാര്‍ ബ്ലോക്ക്-ജില്ല പഞ്ചായത്തുകളിലേക്ക് വോട്ട് ചെയ്യണം. ഗ്രാമപഞ്ചായത്തിലേക്കു മാത്രമാണ് പിന്നീട് വോട്ട് രേഖപ്പെടുത്തേണ്ടത്. കോര്‍പറേഷനില്‍ ഒരു വോട്ട് മാത്രമായതിനാല്‍ വിഴിഞ്ഞത്ത് തിരഞ്ഞെടുപ്പ് പൂര്‍ണമായി മാറ്റി. പാമ്പാക്കുടയില്‍ ബ്ലോക്ക്, ജില്ല പഞ്ചായത്ത് വാര്‍ഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. മാറ്റിവെച്ച സ്ഥലങ്ങളില്‍ ഫെബ്രുവരിയില്‍ വോട്ടെടുപ്പുനടക്കാനാണ് സാധ്യത.


