തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാനുള്ള സംവിധാനങ്ങൾ എന്തൊക്കെ?

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ രാവിലെ മുതൽ നടക്കും. രാവിലെ 7.45 ന് സ്‌ട്രോങ് റൂമുകൾ തുറക്കും. തുടർന്ന് എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് എട്ടരയോടെ ഇവിഎം മെഷീനുകൾ എണ്ണിത്തുടങ്ങും. വിപുലമായ സജ്ജീകരണങ്ങൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. അതേസമയം ഏതൊക്കെ സർക്കാർ വെബ്സൈറ്റുകളിൽ തെരഞ്ഞെടുപ്പ് ഫലം അറിയാൻ സാധിക്കും എന്ന് നോക്കാം.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത്. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ഫലം തത്സമയം അറിയാൻ മൂന്ന് വെബ്സൈറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. https://sec.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഫലം തത്സമയം അറിയാനുള്ള മൂന്ന് വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കാനാവും.

Related Articles

Back to top button