തിരുവനന്തപുരത്തിന് പിന്നാലെ ആലപ്പുഴയിലും കോൺ​ഗ്രസിന് ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി; അരുണിമ എം.കുറുപ്പ് ജനവിധി തേടുന്നത്….

ആലപ്പുഴ: തിരുവനന്തപുരത്തിന് പിന്നാലെ ആലപ്പുഴയിലും കോൺ​ഗ്രസിന് ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി. ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്കാണ് കോൺ​ഗ്രസ് ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയെ തീരുമാനിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരി അരുണിമ എം.കുറുപ്പിനെ വയലാർ ഡിവിഷനിൽ നിന്നാണ് കോൺ​ഗ്രസ് മത്സരിപ്പിക്കുന്നത്. കെഎസ്‌യു ജനറൽ സെക്രട്ടറി കൂടിയാണ് അരുണിമ.

ഇന്നു ചേർന്ന യുഡിഎഫ് ജില്ലാ കോർ കമ്മറ്റിയിലാണ് അരുണിമയെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ തിരുവനന്തപുരത്തും കോൺ​ഗ്രസ് ട്രാൻസ്ജെൻഡർ വനിതയെ സ്ഥാനാർത്ഥിയാക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിലാണ് ട്രാൻസ്ജെൻഡർ വനിതയായ അമയ പ്രസാദിനെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

Related Articles

Back to top button