വടക്കന്‍ കേരളത്തില്‍ ഇന്ന് കൊട്ടിക്കലാശം; ആറ് മണിവരെ പരസ്യപ്രചാരണം; രണ്ടാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴുജില്ലകള്‍ ചൊവ്വാഴ്ച തദ്ദേശ തിരഞ്ഞെടുപ്പില്‍ വിധിയെഴുതുമ്പോള്‍ തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോടുവരെയുള്ള ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് വൈകിട്ട് കൊട്ടിക്കലാശം. കണ്ണൂരിലെ മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ കാലാവധി 2027 സെപ്തംബര്‍ 10വരെയായതിനാല്‍ അവിടെ തിരഞ്ഞെടുപ്പില്ല.
28,288 പേര്‍ പഞ്ചായത്തിലും 3,742 പേര്‍ ബ്ലോക്ക് പഞ്ചായത്തിലും 681 പേര്‍ ജില്ലാപഞ്ചായത്തിലും 5,551 പേര്‍ മുനിസിപ്പാലിറ്റിയിലും 751 പേര്‍ കോര്‍പറേഷനിലും സ്ഥാനാര്‍ത്ഥികളായുണ്ട്.



