ഓണം കുടിച്ചാഘോഷിച്ച് മലയാളികൾ.. 12 ദിവസം കൊണ്ട് വിറ്റത് 920.74 കോടി രൂപയുടെ മദ്യം…

ഓണക്കാലത്ത് കേരളത്തിൽ വിറ്റത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ ഓണക്കാലത്ത് 824.07 കോടി രൂപയുടെ മദ്യമാണ് വിറ്റത്, എന്നാൽ ഈ വർഷം ആ കണക്ക് മറികടന്നാണ് റെക്കോർഡ് നേടിയത്. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള 12 ദിവസം കൊണ്ടാണ് 9.34 ശതമാനത്തിന്റെ വർദ്ധനവ് വിൽപനയിലുണ്ടായത്. തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല.

ഓണത്തിന്റെ ആദ്യ ദിവസങ്ങളിൽ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കുറവായിരുന്നു വിൽപനയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ഇത് മറികടന്നു. അവിട്ടം ദിനമായ ശനിയാഴ്ച മാത്രം 94.36 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ ഇത് 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനാണ് വിൽപന പൊടിപൊടിച്ചത്. ഒറ്റ ദിവസം 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണ ഇത് 126.01 കോടിയായിരുന്നു.

Related Articles

Back to top button