കേരളത്തിന് മൂന്നാം വന്ദേഭാരത് ഉടൻ എത്തിയേക്കും… പക്ഷേ കേരളം ആവശ്യപ്പെടുന്ന റൂട്ടിലാകില്ല..

കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും റയിൽവേയ്ക്ക് സാമ്പത്തിക ലാഭം നേടിക്കൊടുക്കുന്നുണ്ട്. മൂന്നാം വന്ദേഭാരത് എന്ന കേരളത്തിന്റെ ആവശ്യത്തിന് വന്ദേഭാരത് ട്രെയിനോളം പഴക്കവുമുണ്ട്. കൊച്ചി – ബെംഗളൂരു റൂട്ടിലോ തിരുവനന്തപുരം – ബെംഗളൂരു റൂട്ടിലോ വന്ദേഭാരത് അനുവദിക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ, ഈ ആവശ്യം ഇനിയും പരി​ഗണിക്കപ്പെട്ടിട്ടില്ല. എന്നാൽ, കേരളത്തിന് മൂന്നാം വന്ദേഭാരത് ഉടൻ എത്തിയേക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. കേരളം കാലങ്ങളായി ആവശ്യപ്പെടുന്ന റൂട്ടുകളല്ല പുതിയ സർവീസിനായി ഇപ്പോൾ കേന്ദ്രസർക്കാരിന്റെ പരി​ഗണനയിലുള്ളത് എന്നതാണ് പ്രധാനപ്പെട്ട വസ്തുത.

കൊച്ചി – ബെംഗളൂരു റൂട്ടിലോ തിരുവനന്തപുരം – ബെംഗളൂരു റൂട്ടിലോ വന്ദേഭാരത് ഓടിക്കുന്നത് സംബന്ധിച്ച അപേക്ഷയല്ല ഇപ്പോൾ കേന്ദ്രം സജീവമായി പരി​ഗണിക്കുന്നത്. എന്നു മാത്രവുമല്ല, കേന്ദ്രത്തിന്റെ പരി​ഗണനയിലുള്ള സർവീസ് തുടങ്ങുന്നതോ അവസാനിക്കുന്നതോ കേരളത്തിലായിരിക്കുകയുമില്ല. കേരളത്തിന്റെ രണ്ട് അയൽ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കേരളത്തിലൂടെ കടന്നു പോകുന്ന തരത്തിലാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുക.കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളെ ബന്ധിപ്പിച്ച് കേരളത്തിലൂടെ പുതിയ സർവീസ് എന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. മംഗളൂരു – കോയമ്പത്തൂർ വന്ദേഭാരത് സർവീസ് എന്നതാണ് കേന്ദ്രത്തിന് മുന്നിൽ എത്തിയിരിക്കുന്ന ആവശ്യം. പുതിയ സർവീസ് ആവശ്യപ്പെട്ടുള്ള നീക്കത്തിന് റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അനുമതി ലഭിച്ചാൽ കേരളത്തിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലൂടെ ട്രെയിൻ സർവീസ് നടത്തും. മലബാർ മേഖലയിലെ യാത്രക്കാരെ സംബന്ധിച്ച് വലിയ അനുഗ്രഹമായിരിക്കും പുതിയ സർവീസ്.

സംസ്ഥാനത്ത് സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസുകളും വൻ സാമ്പത്തിക നേട്ടമാണ് റയിൽവേയ്ക്ക് നൽകുന്നത്. തിരുവനന്തപുരം – കാസർകോട് വന്ദേഭാരത്, മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് എന്നിവയാണ് നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്നത്. രണ്ട് ട്രെയിനുകളും ഫുൾ ഒക്കുപ്പൻസിയിലാണ് സർവീസ് നടത്തുന്നത്. അടുത്തിടെയാണ് തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് 16 റേക്കിൽ നിന്ന് 20 റേക്കുകളായി ഉയർത്തിയത്. മംഗളൂരു – തിരുവനന്തപുരം വന്ദേഭാരതിന് നിലവിൽ എട്ട് റേക്കുകളാണുള്ളത്. ഇത് 16 ആക്കി ഉയർത്തുന്നത് റെയിൽവേയുടെ പരിഗണനയിലുണ്ട്. എന്നാൽ, കേരളത്തിന് മൂന്നാമതൊരു വന്ദേ ഭാരത് എന്ന ആവശ്യം ഇന്നും യാഥാർഥ്യമായിട്ടില്ല. നേരത്തെ എറണാകുളം – ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തിയിരുന്നെങ്കിലും, അത് ദീർഘിപ്പിക്കുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലൂടെ മൂന്നാം വന്ദേഭാരതിന് വഴിയൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

Related Articles

Back to top button