ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കേരളം മുന്നില്‍; വാനോളം പുകഴ്ത്തി രാഹുല്‍ ഗാന്ധി

കേരളത്തെ വാനോളം പുകഴ്ത്തി രാഹുൽ ഗാന്ധി. ആരോഗ്യം, പൊതു വിദ്യാഭ്യാസം, അധികാര വികേന്ദ്രീകരണം എന്നീ മേഖലകളിലെ കേരളത്തിന്റെ പുരോഗതിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
കൊളംബിയയിലെ ഇഐഎ യൂണിവേഴ്‌സിറ്റിയിലെ പൊതുചടങ്ങിൽ ആയിരുന്നു ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തെ പുകഴ്ത്തി സംസാരിച്ചത്. 40-50 വർഷം കേരളം ഭരിച്ചത് ഇടത് സർക്കാരാണെന്നും വികസനത്തിലും പുരോഗതിയിലും കേരളം ഏറെ മുന്നിലാണെന്നും കൊളംബിയയിലെ ഇഐഎ യൂണിവേഴ്‌സിറ്റിയിലെ പൊതുചടങ്ങിൽ വെച്ച് രാഹുൽഗാന്ധി പറഞ്ഞു.

കേരളത്തിലെ കോൺഗ്രസുകാർ സംസ്ഥാന സർക്കാരിനെതിരെയും സംസ്ഥാന വികസനത്തിനെതിരെയും പൊള്ളയായ ആരോപണങ്ങൾ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി കൊളംബിയയിലെ ഇഐഎ യൂണിവേഴ്‌സിറ്റിയിലെ പൊതുചടങ്ങിൽ വെച്ച് കേരളത്തെ വാനോളം പുകഴ്ത്തി പറഞ്ഞത്.

Related Articles

Back to top button