രാജ്യമാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്

രാജ്യമാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ 11 മണിയ്ക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റാകും അവതരിപ്പിക്കുക. തുടര്‍ച്ചയായി ഒമ്പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോര്‍ഡ് നിര്‍മ്മല സീതാരാമന് സ്വന്തമാകുകയാണ്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടാകാനാണ് സാധ്യത. 12 ലക്ഷം വരെ വരുമാനം ഉള്ളവരെ ആദായ നികുതിയിൽ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ ആദായനികുതിയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. പുതിയ നികുതി സ്കീമിലേക്ക് കൂടുതൽ പേരെ അകർഷിക്കാൻ ചെറിയ ഇളവുകൾ ഉണ്ടായേക്കും. ശമ്പളക്കാർക്കുള്ള സ്റ്റാൻഡേഡ് ഡിഡക്ഷൻ ഒരു ലക്ഷം ആക്കാൻ ധനമന്ത്രി തയ്യാറായേക്കും. ഭവന വായ്പ പലിശ ഇളവ് പുതിയ സ്കീമിലും നൽകണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഒന്‍പതാമത്തെ ബജറ്റ് അവതരണത്തിന് മുന്‍കാലങ്ങളേക്കാള്‍ ധനമന്ത്രി കൂടുതല്‍ സമയമെടുത്തേക്കാം. പുതിയ സാമ്പത്തിക കാഴ്ചപ്പാടിനും അടിസ്ഥാന സൗകര്യത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാകും ബജറ്റെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്



