ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; വാസുകിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതല

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. തൊഴിൽ വകുപ്പിൽ നിന്ന് കെ വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് കൊണ്ടുവന്നു. നാല് ജില്ലകളിൽ കളക്ടർമാരെയും മാറ്റി.

മാറ്റങ്ങൾ ഇങ്ങനെ

  • ദില്ലിയിലെ കേരള ഹൗസ് റസിഡൻ്റ് കമ്മീഷണർ പുനീത് കുമാറിനുണ്ടായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചുമതല നീക്കി.
  • ഡോ.കെ വാസുകിയെ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു
  • വാസുകിയുടെ ഒഴിവിൽ തൊഴിൽ വകുപ്പ് സ്പെഷൽ സെക്രട്ടറിയായി എസ് ഷാനവാസ് ചുമതലയേൽക്കും.
  • ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അധിക ചുമതലയിൽ നിന്ന് അബ്ദുൾ നാസർ ബിയെ ഒഴിവാക്കി.
  • ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ഷീബ ജോർജിനെ നിയമിച്ചു.
  • പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ഡോ. എസ് ചിത്രയെ നിയമിച്ചു.
  • എ ഗീത റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ചുമതലയേൽക്കും. ഇവർക്ക് ഹൗസിങ് കമ്മീഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി, നിർമിതി കേന്ദ്രയുടെ ഡയറക്ടർ ചുമതലകളും നൽകി.
  • വിദ്യാഭ്യാസ അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ജെറോമിക് ജോർജിനെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു.
  • എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിനെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാക്കി.
  • ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരിയെ കൃഷി വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.
  • കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറായി നിയമിച്ചു.
  • പാലക്കാട് ജില്ലാ കളക്ടർ ജി പ്രിയങ്ക എറണാകുളം ജില്ലാ കളക്ടറാവും.
  • ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി എം എസ് മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറായി നിയമിച്ചു.
  • കേരള ഹൗസ് അഡീഷണൽ റസിഡൻ്റ് കമ്മീഷണറായ ചേതൻ കുമാർ മീണയെ കോട്ടയം ജില്ലാ കളക്ടറായി നിയമിച്ച് ഉത്തരവായി.
  • പഞ്ചായത്ത് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ടിനെ ഇടുക്കി ജില്ലാ കളക്ടറാക്കി.
  • തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായിരുന്ന എ നിസാമുദ്ദീനെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്ട്രേഷൻ ഡയറക്ടറായി നിയമിച്ചു.
  • രജിസ്ട്രേഷൻ വകുപ്പ് ഐജി ശ്രീധന്യ സുരേഷിനെ ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടറായി നിയമിച്ചു.
  • സിവിൽ സപ്ലൈസ് കോർപറേഷൻ എംഡി ഡോ. അശ്വതി ശ്രീനിവാസിനെ ദില്ലിയിൽ കേരള ഹൗസിൻ്റെ അഡീഷണൽ റസിഡൻ്റ് കമ്മീഷണറായി സ്ഥലംമാറ്റി. സംസ്ഥാന ഇൻഷുറൻസ് കോർപറേഷൻ വകുപ്പിൻ്റെ ഡയറക്ടർ ചുമതലയും ഇവർക്ക് നൽകി.
  • പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടർ ഡോ. ജെ ഒ അരുണിനെ വയനാട് ടൗൺഷിപ്പ് പ്രൊജക്ട് ഓപ്പറേറ്റിങ് ഓഫീസറായി നിയമിച്ചു.
  • രജിസ്ട്രേഷൻ ഡിപ്പാർട്മെൻ്റ് ഐജി, സർവേ ആൻ്റ് ലാൻ്റ് റെക്കോർഡ് വകുപ്പ് ഡയറക്ടർ ചുമതലയിലേക്ക് ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീരയെ മാറ്റി നിയമിച്ചു.
  • ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജിനെ ലാൻ്റ് റവന്യൂ വകുപ്പ് ജോയിൻ്റ് കമ്മീഷണറായി നിയമിച്ചു.
  • മാനന്തവാടി സബ് കളക്ടർ മിസൽ സാഗർ ഭരതിനെ എസ്‌സി എസ്‌ടി, പിന്നോക്ക സമുദായ വികസന വകുപ്പുകളുടെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു.
  • കോഴിക്കോട് സബ് കളക്ടർ ഹർഷിൽ ആർ മീണ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടറാവും.
  • ദേവികുളം സബ് കളക്ടർ വിഎം ജയകൃഷ്ണനെ സിവിൽ സപ്ലൈസ് കോർപറേഷൻ എംഡിയാക്കി.
  • തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായി കോട്ടയം സബ് കളക്ടർ ഡി രഞ്ജിത്തിനെ മാറ്റി നിയമിച്ചു.
  • ലൈഫ് മിഷൻ സിഇഒ ആയി പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപതിയെ മാറ്റി നിയമിച്ചു.

മുസൂറിയിലെ ഐഎഎസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കേരള കേഡറിൽ ജോലിയിൽ പ്രവേശിക്കുന്ന 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലയും നിശ്ചയിച്ചു. അഞ്ജീത് സിങ് – ഒറ്റപ്പാലം, അതുൽ സാഗർ – മാനന്തവാടി, ആയുഷ് ഗോയൽ – കോട്ടയം, വിഎം ആര്യ – ദേവികുളം, എസ് ഗൗതം രാജ് – കോഴിക്കോട്, ഗ്രാന്ധി സായികൃഷ്ണ – ഫോർട്ടുകൊച്ചി, സാക്ഷി മോഹൻ – പെരിന്തൽമണ്ണ എന്നിവരാണ് പുതുതായി സബ് കളക്ടർമാരായി ചുമതലയേൽക്കുന്നത്.

Related Articles

Back to top button