”എന്നാൽ താൻ പോയി കേസ് കൊടുക്ക്”, ‘ഇരുണ്ടകാലം’ പരസ്യ വിവാദത്തിൽ തോമസ് ഐസക്

പത്ത് വർഷം മുൻപത്തെ യുഡിഎഫ് സർക്കാരിനെയും പിണറായി സർക്കാരുകളെയും താരതമ്യം ചെയ്ത് സർക്കാർ അനുകൂല പരസ്യം നൽകിയ പിആർഡി നടപടിയെ ന്യായീകരിച്ച് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. ഒരു പരസ്യം കണ്ടിട്ട് ഇത്ര വിരളേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തോടെ തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക് നിലപാട് വ്യക്തമാക്കുന്നത്.

സർക്കാർ പണം ചെലവിട്ട് പരസ്യം നൽകിയെന്ന വിമർശനത്തിന് മുൻ യുഡിഎഫ് സർക്കാർ ഇതേ ഇനത്തിൽ ചെലവിട്ട് 151 കോടി രൂപയുടെ കണക്ക് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക് പ്രതിരോധിക്കുന്നത്. കൃത്യമായി രണ്ട് മുന്നണികളുടെ ഭരണകാലങ്ങളെക്കുറിച്ചാണ് പരസ്യത്തിൽ പറഞ്ഞിരിക്കുന്നത്. പറയുന്നത് മോശമാണോ പ്രശംസയാണോ എന്നതല്ല, ശരിയാണോ തെറ്റാണോ എന്നതാണ് പ്രശ്‌നം. യുഡിഎഫ് ഓടിയൊളിച്ചാലും ഞങ്ങൾ പിന്തുടർന്നുവന്ന് ഈ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കുമെന്നും, പരാതിയുള്ളവർ നിയമ നടപടി സ്വീകരിക്കട്ടെ എന്നും ”എന്നാൽ താൻ പോയി കേസ് കൊടുക്ക്” പരാമർശത്തോടെ തോമസ് ഐസക് പറയുന്നു.

Related Articles

Back to top button