കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ കൂടി…

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്. ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടിസിയ്ക്ക് നൽകി. പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബജറ്റ് വകയിരുത്തൽ 900 കോടി രൂപയാണ്.കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചിരുന്നുവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

ഈ സർക്കാരിന്റെ കാലത്ത്‌ 7904 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ 5002 കോടി രൂപ ലഭിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ആകെ 12, 906 കോടി രൂപ കോർപറേഷന് സഹായമായി നൽകി. കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ അഞ്ചുവർഷത്തിൽ നൽകിയത്‌ 1467 കോടി രൂപയാണെന്നും മന്ത്രി.

Related Articles

Back to top button