ജ്യോതി ബാബുവിന് ജാമ്യം നൽകരുത്.. TP വധക്കേസ് പ്രതിയായ CPIM നേതാവിന്റെ ജാമ്യാപേക്ഷയിൽ എതിർപ്പുമായി സർക്കാർ

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയും സിപിഐഎം നേതാവുമായ ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാർ. ഹീനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യാപേക്ഷ നൽകിയത്.

നേരത്തെ ജ്യോതി ബാബുവിന് എളുപ്പം ജാമ്യം നൽകാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കൊലപാതക കേസാണെന്നും വിചാരണക്കോടതിയിലെ രേഖകൾ പരിശോധിക്കണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഡയാലിസിസിന് വിധേയനാകുന്നുവെന്നും വിദഗ്ധ ചികിത്സ ആവശ്യമെന്നും പറഞ്ഞായിരുന്നു ജ്യോതിബാബു കോടതിയെ സമീപിച്ചത്.

Related Articles

Back to top button