വിവരങ്ങൾ ചോർന്നിട്ടില്ല, മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള സന്ദേശം ഭരണഘടനാപരം

സ്പാർക്കിലെ വിവരങ്ങൾ ചോർത്തി സന്ദേശം അയച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. വിവരങ്ങൾ ചോർന്നിട്ടില്ലെന്നും വിവരങ്ങൾ ചോർന്നിട്ടുണ്ടാകുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. മതിയായ തെളിവുകൾ ഇല്ലാതെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. വിവരചോർച്ചയ്ക്ക് സാങ്കേതിക തെളിവുകളോ രേഖകളുടെ പിൻബലമോ ഇല്ല. ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശം അയച്ചത് ഭരണഘടനാപരമാണ്. ബജറ്റിലെ ഉറപ്പ് നടപ്പാക്കിയെന്ന വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും സർക്കാർ വ്യക്തമാക്കി.



