സ്വർണത്തിന് അടിതെറ്റി..കേരളത്തിൽ സ്വർണ വില കുറഞ്ഞു…

ആഭരണപ്രേമികൾക്ക് ആശ്വസിക്കാം. കേരളത്തിൽ തുടർച്ചയായ രണ്ടാം ദിനവും സ്വർണ വില ഇടിയുന്നു. ഇസ്രായേൽ- ഇറാൻ സംഘർഷം ശമനമില്ലാതെ തുടർന്നിട്ടും സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവുണ്ടായി. രാജ്യാന്തര വില ഇടിഞ്ഞതോടെയാണ് കേരളത്തിലും സ്വർണ വില തളർന്നത്. ഇന്ന് പവന് 840 രൂപ കുറഞ്ഞു. ഇതോടെ സ്വർണ വില പവന് 73,000ലേക്ക് വീണു. രണ്ട് ദിവസം കൊണ്ട് സ്വർണം പവന് 960 രൂപയും ​ഗ്രാമിന് 120 രൂപയുമാണ് ഇടിഞ്ഞത്.

Related Articles

Back to top button