ചാഞ്ചാടി സ്വര്‍ണവില..ഇന്നത്തെ ഇടിവ്…

സംസ്ഥാനത്ത് സ്വർണ വിലയിൽ (kerala gold) ചാഞ്ചാട്ടം. 71,000നും 72,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്നലെ 320 രൂപ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. 360 രൂപയുടെ നേട്ടത്തോടെ 71,960 രൂപയിലേക്കാണ് സ്വര്‍ണവില മുന്നേറിയത്. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് വര്‍ധിച്ചത്. 8995 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നില്‍ക്കുന്നത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 72000 കടന്ന് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വിലയിലെ ഏറ്റക്കുറച്ചിലുകള്‍.

Related Articles

Back to top button