സ്വര്‍ണം വാങ്ങാൻ പ്ലാനുണ്ടേല്‍ ഇപ്പോൾത്തന്നെ വിട്ടോ.. സ്വര്‍ണവിലയിൽ കുറവ്… ഇന്നത്തെ വില എത്രയെന്നോ?….

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. ഒറ്റയടിക്ക് 1,320 രൂപ കുറഞ്ഞ് ഒരു പവൻ സ്വര്‍ണത്തിൻ്റെ വില 71,040 ആയി കുറഞ്ഞു. ഇന്നലെ 72360 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 165 രൂപ കുറഞ്ഞ് 8,880 രൂപയുമായിട്ടുണ്ട്.

ഈ മാസം എട്ടാം തീയതിയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില റിപ്പോര്‍ട്ട് ചെയ്തത്. 73,040 രൂപയായിരുന്നു എട്ടാം തീയതി ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. അതേസമയം രണ്ട്, മൂന്ന്, നാല് തീയതികളില്‍ അടുപ്പിച്ച് മൂന്ന് ദിവസം സ്വര്‍ണവില 70,040 രൂപയായി തുടര്‍ന്നിരുന്നു.

Related Articles

Back to top button