സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു: ആശ്വാസത്തോടെ വിപണി

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്നത്തെ സ്വർണവില 22 കാരറ്റ് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണവിലയിൽ 1,520 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി താഴ്ന്നു. അതേസമയം ഇന്ന് സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ, ജിഎസ്‌ടിയും പണിക്കൂലിയും ചേർത്തുള്ള വില ആഭരണശാലകൾ ഈടാക്കുമെന്ന് പ്രത്യേകം ശ്രദ്ധിക്കണം



