റെക്കോർഡിൽ തന്നെ പിടിമുറുക്കി സ്വർണവും വെള്ളിയും; ഇന്നും വർദ്ധനവ്, ഇന്നത്തെ നിരക്ക് ഇതാണ്…
കേരളത്തിൽ ഇന്നും സ്വർണവിലയിൽ വർദ്ധനവ്. റെക്കോർഡിൽ തന്നെ പിടിമുറുക്കി തുടരുകയാണ് സ്വർണം. ഇന്ന് ഒരു പവന് 640 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 87,560 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 10,945 രൂപയാണ്.
ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 95,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.
വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡ് നിരക്കിലാണ്. 165 രൂപയാണ് ഇന്നത്തെ വിപണിവില. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 165 കടക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയിൽ നിന്നുള്ള സൂചന.
അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് ഈയിടെ കാൽ ശതമാനം നിരക്ക് കുറച്ചതും വർഷാവസാനത്തോടെ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന സൂചനയും സ്വർണത്തിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഡോളറിന്റെ ദുർബലാവസ്ഥയോടൊപ്പം രൂപയുടെ മൂല്യമിടിയുന്നതും വർധനവിന് കാരണമായി. കേന്ദ്ര ബാങ്കുകൾ തുടർച്ചയായി സ്വർണം വാങ്ങിക്കൂട്ടുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർക്കിടയിൽ താത്പര്യം വർധിച്ചതും സ്വർണം നേട്ടമാക്കി.