കേരളാ ഫിനാൻഷ്യൽ കോർപറേഷനിൽ സ്ഥിര ജോലി നേടാം..8 ഒഴിവുകൾ..മികച്ച ശമ്പളവും..

കേരളാ ഫിനാൻഷ്യൽ കോർപറേഷനിൽ ജോലി നേടാൻ അവസരം. എട്ട് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ഥിര നിയമനമാണ്. യോഗ്യത, പ്രായപരിധി, തസ്തിക, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾ പരിശോധിക്കാം….

‘മാനേജർ (ജനറൽ കാഡർ): അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ. ബിരുദവും സി ഐ ഐ ബി, അല്ലെങ്കിൽ ബി ഇ/ ബിടെകും സിഎഐഐബി/ എംബിഎ അല്ലെങ്കിൽ എൽ എൽ ബിയോട് കൂടി സി എ എ ഐ ബി/ എം ബി എ അതുമല്ലെങ്കിൽ അസോസിയേറ്റ്/ ഫെലോ മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എ സി എ/എഫ് സി എ അല്ലെങ്കിൽ അസോസിയേറ്റ് / ഫെലോ മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടൻസി ഓഫ് ഇന്ത്യ എസിഎംഎയ/എഫ് സി എം എ അല്ലെങ്കിൽ മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ.
അപേക്ഷകന് കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

∙ഡപ്യൂട്ടി മാനേജർ (ജനറൽ കാഡർ)-ഏഴ് ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. ബിരുദവും ജെ എ ഐ ഐ ബി അല്ലെങ്കിൽ ബി ഇ/ ബിടെക് വിത്ത് ജെ എ ഐ ഐ ബി അല്ലെങ്കിൽ ബി ഇ/ ബിടെക് ഓട് കൂടിയ എം ബി എ അല്ലെങ്കിൽ എൽ എൽ ബി വിത്ത് ജെ എ ഐ ഐ ബി അല്ലെങ്കിൽ എൽ എൽ ബി വത്ത് എം ബി എ അതല്ലെങ്കിൽ അസോസിയേറ്റ്/ ഫോലെ മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അല്ലെങ്കിൽ അസോഷ്യേറ്റ്/ ഫെലോ മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ്സ് ആൻഡ് വർക്ക് അക്കൗണ്ടൻസി ഓഫ് ഇന്ത്യ അല്ലെങ്കിൽ മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നിവയാണ് യോഗ്യത. അപേക്ഷകന് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

രണ്ട് തസ്തികകളിലേക്കും ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 28 ആണ്. കൂടുതൽ വിവരങ്ങൾക്ക് -https://kfc.org/menu/career/29

Related Articles

Back to top button