വാടകവീട്ടിൽ ദമ്പതികൾ പിടിയിൽ.. കിടപ്പ് മുറിയിൽ നിന്നും…

തിരുവനതപുരം മലയൻകീഴിൽ ദമ്പതികൾ പിടിയിൽ.വാടക വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 18.27 കിലോഗ്രാം കഞ്ചാവുമായിട്ടാണ് പിടിയിലായത്.മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ വിളവൂർക്കൽ മലയം സ്വദേശി സുമ (28) എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘവും മലയിൻകീഴ് പൊലീസും പിടികൂടിയത്.കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ഒരു മാസം മുൻപാണ് പ്രതികൾ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായും പൊലീസിനു രഹസ്യ വിവരം നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

Related Articles

Back to top button