കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആരും എന്‍ഡിഎയില്‍ പോകില്ല..പി സി ജോര്‍ജ് ഞങ്ങളില്‍പ്പെട്ടവനല്ല..
സംസ്ഥാന രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്നാണ് എക്കാലത്തെയും തന്റെ ആഗ്രഹമെന്ന് പി ജെ ജോസഫ്. കേരള കോണ്‍ഗ്രസ് (ജെ) എല്‍ഡിഎഫ് വിട്ടത് ഈ ആശയം മുന്നില്‍ക്കണ്ടായിരുന്നു എന്നും പി ജെ ജോസഫ് വ്യക്തമാക്കുന്നു
പി ജെ ജോസഫിന്റെ വാക്കുകൾ :
‘താന്‍ നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടി എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടിടത്തും മതിയായ പരിഗണനയും ലഭിച്ചു. കേരള കോണ്‍ഗ്രസ് പാര്‍ടികള്‍ ഒന്നിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് എല്‍ഡിഎഫ് വിട്ടത്. ഇക്കാര്യം അന്നും പറഞ്ഞിരുന്നു’. എന്നാല്‍ ജോസ് കെ മാണി നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങള്‍ ഒന്നും നടക്കുന്നില്ല.
കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വന്നാല്‍ എതിര്‍ക്കില്ല. കേരള കോണ്‍ഗ്രസുകള്‍ ഒന്നിച്ച് നില്‍ക്കണം എന്നതാണ് പൊതുവിലുള്ള കാഴ്ചപ്പാട്. കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ എത്തുന്ന സാഹചര്യം ഉണ്ടായാലും രണ്ട് പാര്‍ട്ടികളും തമ്മില്‍ ലയനത്തിനുള്ള സാധ്യതയില്ലെന്നും പി ജെ ജോസഫ് പറയുന്നു. കേരള കോണ്‍ഗ്രസിന്റെ ഒരു നേതാക്കളും എന്‍ഡിഎയില്‍ ചേരുമെന്ന് കരുതുന്നില്ല.