കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം…നീരുറവകൾ വീണ്ടെടുക്കണമെന്ന് മന്ത്രി…
സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കനാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ് എക്കാലിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മാച്ചിറകുളം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വെള്ളം വലിയ വ്യവസായമായി മാറിക്കൊണ്ടിരിക്കുകയാണ്. 245 കോടിയുടെ കുപ്പിവെള്ളം കേരളം വാങ്ങുന്നുണ്ടെന്നും സംസ്ഥാനത്തെ നദികളും നീരുറവകളും സംരക്ഷിച്ച് കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.