കേന്ദ്ര നേതൃത്വത്തിന്‍റെ പൂർണ പിന്തുണ.. സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രൻ…

കേരളത്തിലെ തർക്കത്തിൽ കെ.സുരേന്ദ്രന് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പൂർണ പിന്തുണ. സംസ്ഥാന അധ്യക്ഷനായി നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരട്ടെയെന്ന് കേന്ദ്ര നേതൃത്വം നിലപാടെടുത്തു. പാലക്കാട്ടെ തോൽവി സംബന്ധിച്ച് സുരേന്ദ്രൻ നൽകിയ റിപ്പോർട്ട്‌ കേന്ദ്ര നേതൃത്വം അംഗീകരിച്ചു. പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ധ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്‌ എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. പാലക്കാട്ടെ സാഹചര്യം പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ എടുക്കുമെന്നും കേന്ദ്ര നേതൃത്വം സുരേന്ദ്രനെ അറിയിച്ചിരുന്നു.

Related Articles

Back to top button