ഹൈക്കോടതി ജഡ്ജിയുടെ വാഹനം ഉപയോഗിച്ച് റീല്‍.. യുവ അഭിഭാഷകന് കേരള ബാർ കൗൺസിലിന്റെ നോട്ടീസ്…

ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങൾ സഹിതം തന്റെ എൻറോൾമെന്റ് ചടങ്ങിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവ അഭിഭാഷകന് കേരള ബാർ കൗൺസിലിന്റെ കാരണം കാണിക്കൽ നോട്ടീസ്. ചാവക്കാട് സ്വദേശി മുഹമ്മദ് ഫായിസിനാണ് നോട്ടീസ് നല്‍കിയത്. ജഡ്ജിയുടെ ഔദ്യോഗികവാഹനം ഇത്തരത്തില്‍ പ്രദർശിപ്പിച്ചത് ജുഡീഷ്യറിയോടുള്ള അവഹേളനമാണെന്നും വീഡിയോ പ്രചരിപ്പിച്ച നടപടി പെരുമാറ്റദൂഷ്യമാണെന്നും ബാർ കൗൺസിൽ ചൂണ്ടിക്കാട്ടി.

ബാർ കൗൺസിൽ ജൂൺ ഒന്നിന് കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് മുഹമ്മദ്‌ ഫായിസ്‌ എന്‍ റോള്‍ ചെയ്തത്. ഇതിനു പിന്നാലെ അര മിനിട്ടുള്ള വീഡിയോ റീൽസിടുകയായിരുന്നു. മുഹമ്മദ് ഫായിസ് എന്‍ റോള്‍ ചെയ്യാനായി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങുന്നവിധം എഡിറ്റ് ചെയ്താണ് വീഡിയോ.

Related Articles

Back to top button