ഈ സ്ഥലം വില്പനയ്ക്ക്…എൻഡോസള്‍ഫാൻ ദുരന്ത ബാധിതയോട് ക്രൂരതകാട്ടി കേരളാ ഗ്രാമീണ്‍ ബാങ്ക്…
ബാളിയൂരില്‍ എൻഡോസള്‍ഫാൻ ദുരന്ത ബാധിതയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനൊരുങ്ങി കേരളാ ഗ്രാമീണ്‍ ബാങ്ക്.
വീടിന് മുന്നില്‍ ബാങ്ക് ഫ്ലെക്സ് സ്ഥാപിച്ചു. ഈ സ്ഥലം വില്പനയ്ക്ക് എന്നു കാണിച്ചുള്ള ഫ്ലെക്സാണ് സ്ഥാപിച്ചത്. സർഫാസി നിയമപ്രകാരം വീട് ലേലം ചെയ്യാൻ പോകുന്നെന്നാണ് ഫ്ലക്സിലുള്ളത്.
ബാളിയാ സ്വദേശിയായ തീർത്ഥയും കുടുംബവുമാണ് ജപ്തി ഭീഷണി നേരിടുന്നത്. 2016-ലെടുത്ത രണ്ടര ലക്ഷം രൂപ പലിശയും കൂട്ടുപലിശയും ചേർന്നാണ് വലിയ സാമ്പത്തികബാധ്യതയിലേക്കെത്തിയത്. കുട്ടിയുടെ ചികിത്സയ്ക്കും വീടിന്റെ നവീകരണത്തിനുമായായിരുന്നു ലോണ്‍ എടുത്തത്. പണം പലതവണ തിരിച്ചടച്ചെങ്കിലും പിന്നീട് സാമ്പത്തിക ബാധ്യതയും മകളുടെ ചികിത്സയും പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ തിരിച്ചടവ് മുടങ്ങുകയായിരുന്നു.
താത്പര്യമുള്ളവർക്ക് ബന്ധപ്പെടാൻ ഫോണ്‍ നമ്പർ അടക്കം നല്‍കിയാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, ബാധ്യത പൂർണ്ണമായും ഏറ്റെടുക്കാമെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് ഉറപ്പുനല്‍കിയിട്ടുണ്ട്.