ഡോ. എം ആർ രാഘവ വാര്യർക്ക് കേരള ജ്യോതി പുരസ്കാരം.. കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു…

2025ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്ത് ഡോ. എം ആര്‍ രാഘവവാര്യര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് പി ബി അനീഷിനും കലാരംഗത്തെ സംഭാവനകള്‍ക്ക് രാജശ്രീ വാര്യര്‍ക്കും കേരള പ്രഭ പുരസ്‌കാരം നല്‍കും
മാധ്യമ പ്രവർത്തനരംഗത്തെ സംഭാവനയ്ക്ക് ശശികുമാറും വിദ്യാഭ്യാസ രംഗത്തെ സംഭാവനയ്ക്ക് ടി കെ എം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസലിയാർ, സ്റ്റാർട്ടപ്പ് രംഗത്തുനിന്ന് എം കെ വിമൽ ഗോവിന്ദ്, വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിൽ ജിലുമോൾ മാരിയറ്റ് തോമസ്, കായിക രംഗത്തെ സംഭാവനയ്ക്കായി അഭിലാഷ് ടോമി എന്നിവർക്കും കേരള ശ്രീ പുരസ്‌കാരം ലഭിച്ചു.
വിവിധ മേഖലകളില്‍ സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. കേരള ജ്യോതി പുരസ്‌കാരം ഒരാള്‍ക്കും കേരള പ്രഭ രണ്ടു പേര്‍ക്കും കേരള ശ്രീ അഞ്ചു പേര്‍ക്കും എന്ന ക്രമത്തിലാണ് ഓരോ വര്‍ഷവും നല്‍കുന്നത്. 2025ലെ കേരള പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശം ക്ഷണിച്ചു കൊണ്ട് ഏപ്രില്‍ എട്ടിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.



