‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’….ഓട്ടോ സ്റ്റിക്കർ മാർച്ച് 1 മുതൽ…

ഓട്ടോയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ പതിക്കുന്നത് മാർച്ച് 1 മുതൽ നടപ്പാക്കും. ഉത്തരവിറങ്ങിയെങ്കിലും തയാറെടുപ്പിന് ഒരുമാസത്തെ സമയം വേണമെന്ന ഓട്ടോറിക്ഷാ തൊഴിലാളികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദേശം പരിഗണിച്ചാണ് മാർച്ച് ഒന്നു മുതൽ നടപ്പാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് സ്റ്റിക്കർ പതിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.

ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് പരിശോധനയിൽ മാർച്ച് 1 മുതൽ സ്റ്റിക്കർ നിർബന്ധമാക്കി. സ്റ്റിക്കറിൽ ഉൾപ്പെടുത്തേണ്ട വാചകം, സ്റ്റിക്കറിന്റെ വലുപ്പം എന്നിവയുടെ മാനദണ്ഡങ്ങളുമായി പ്രത്യേക സർക്കുലർ ഇൗയാഴ്ച പുറത്തിറക്കുമെന്നും ഗതാഗത കമ്മിഷണർ പറഞ്ഞു. ആരും എതിർപ്പുമായി വകുപ്പിനെ സമീപിച്ചിട്ടില്ലെന്നും ഓട്ടോ തൊഴിലാളികളിൽ നിന്ന് അനുകൂല അഭിപ്രായമാണ് ലഭിച്ചതെന്നും കമ്മിഷണർ എച്ച്.നാഗരാജു പറഞ്ഞു.

Related Articles

Back to top button