ലീഗിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയിൽ പത്തോളം പുതുമുഖങ്ങള്‍ക്ക് സാധ്യത…വനിതാ നേതാക്കള്‍ ആരൊക്കെ?..

മുസ്ലിം ലീഗിൻറെ നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ സജീവ പരിഗണനയിലുള്ളത് പത്തോളം പുതുമുഖങ്ങൾ. എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ.നവാസ് ഉൾപ്പെടെ ഒരുപറ്റം യുവനേതാക്കൾ ഇത്തവണ അങ്കം കുറിക്കാനാണ് സാധ്യത. നിയസഭയിലേക്ക് മികച്ച സ്ട്രൈക്ക് റേറ്റിലൊരു പച്ചപ്പടയെ കളത്തിലിറക്കാനാണ് ലീഗിൻറെ നീക്കം. ഇരുപതിൽ അധികം സീറ്റുകൾ ജയിച്ച് യുഡിഎഫിനെ അധികാരത്തിലേറ്റാൻ വിജയക്കോണി ചാരുകയാണ് ലക്ഷ്യം. തദ്ദേശപ്പോരിലെ വിജയപ്പെരുമ നിയമസഭയിലും ആവർത്തിക്കുന്നതിനായി ലീഗിൻറെ അണിയറയിൽ ഒരുക്കം സജീവമാണ്. സ്ഥാനാർത്ഥികൾ ആരാകണം, എന്താകണം മാനദണ്ഡം, പാർട്ടിയുടെ ചാലശക്തികൾ എന്നിവയെല്ലാം പാർട്ടി നേതൃത്വം ഇഴകീറി പരിശോധിക്കുകയാണ്. ഒന്നും പുറത്തുപോവാതെ നോക്കാൻ അതിലേറ ജാഗ്രത പുലർത്തുന്നുണ്ട്.




