മുന്നിൽ‌ 2 പ്രവൃത്തി ദിനങ്ങൾ മാത്രം; നാമനിർദ്ദേശ പത്രിക നൽകാൻ നേതാക്കളുടെ നീണ്ട നിര

നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച അവസാനിക്കാരിനിരിക്കെ ഇന്ന് കൂടുതൽ നേതാക്കൾ പത്രിക സമർപ്പിക്കും. മന്ത്രിമാരായ വി ശിവൻ കുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാൻ അടക്കമുള്ളവർ ഇന്ന് പത്രിക നൽകും. രമേശ് ചെന്നിത്തല, കെപിസിസി ആധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരൻ അടക്കമുള്ള കോൺ​ഗ്രസ് നേതാക്കളും ഇന്ന് പത്രിക സമർ‌പ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, ആർ ശ്രീലേഖ എന്നിവരും ഇന്നാണ് പത്രി നൽകുന്നത്.

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരൻ ഇന്ന് പത്രിക നൽകും. ധർമ്മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച തന്നെ പത്രിക സമർപ്പിച്ചു. റോഡ് ഷോ അടക്കമുള്ള ശക്തിപ്രകടനങ്ങളുമായി കളം നിറയുന്നതിനിടെയാണ് പലരും പത്രിക സമർപ്പിക്കാൻ ഒരുങ്ങുന്നത്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഫലത്തിൽ രണ്ട് പ്രവൃത്തി ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇന്ന് കഴിഞ്ഞാൽ ഈ മാസം 23 തിങ്കളാഴ്ചയാണ് പത്രിക നൽകാനുള്ള അവസാന ദിനം. 24നാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 26. ഏപ്രിൽ 9നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണൽ

Related Articles

Back to top button