കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിലയിരുത്താൻ വിദേശ സംഘമെത്തി; വോട്ടെടുപ്പ് പ്രക്രിയകൾ നിരീക്ഷിക്കും

നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ എട്ട് അംഗ സംഘം തലസ്ഥാന നഗരമായ തിരുവനന്തപുരത്തെത്തി. ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ സംഘം സന്ദർശിച്ചു. വഴുതയ്ക്കാട് കോട്ടൺഹിൽ ജി.എച്ച്.എസ് സ്കൂളിൽ ക്രമീകരിച്ച നേമം മണ്ഡലത്തിലെ വിതരണ കേന്ദ്രത്തിൽ എത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തി. പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങൾക്ക് പുറമേ കൺട്രോൾ റൂമുകളും സംഘം സന്ദർശിച്ചു.



