ആത്മവിശ്വാസത്തോടെ ഇടതുപക്ഷം, കോട്ട പൊളിക്കാൻ യുഡിഎഫ്

കേരളത്തിൽ തെരഞ്ഞെടുപ്പ് ചൂടേറുകയാണ്. സംസ്ഥാനത്ത് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ഇനി വെറും 3 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 10 വർഷത്തെ തുടർഭരണത്തിന് ശേഷം വീണ്ടും നിർണായകമായ പോരാട്ടമാണ് സിപിഎമ്മിന് മുന്നിലുള്ളതെങ്കിൽ, ഭരണം തിരിച്ചു പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് യുഡിഎഫ്. ഇടതുപക്ഷത്തിന്റെ ഭരണ വീഴ്ച്ചകളും, സിപിഎമ്മിലെ കൊഴിഞ്ഞു പോക്കുമെല്ലാം ആയുധമാക്കുകയാണ് വലതുപക്ഷം. അതേ സമയം, മാറ്റം വേണമെന്ന ആശയമാണ് എൻഡിഎ ജനങ്ങളിലേക്ക് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. അതു കൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിലെ ഓരോ മണ്ഡലങ്ങളും നിർണായകമാണ്



