ഇന്നും പൊന്ന് താഴോട്ട് തന്നെ…. കുറഞ്ഞത്….
സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ് തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 2500 രൂപയാണ് സ്വർണവില കുറഞ്ഞിരുന്നത്. ഇന്ന് 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്. ഇതോടെ 55,480 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക. 6935 ഇന്ന് രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെയാണ് സ്വർണവിലയിൽ കുറവാണ് രേഖപ്പെടുത്തി വന്നിരുന്നത്. ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്.
ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. ഒക്ടോബർ 29 ന് വില 59000 വും കടന്നിരുന്നു. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം മുതൽ ഇന്നലെ വരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലായിരുന്നു വിലയെന്നതും ശ്രദ്ധേയമാണ്.