കോൺഗ്രസിനെ വിലകുറച്ചു കണ്ട കെജ്‌രിവാൾ….തോൽവിക്ക് കാരണം…
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് മുങ്ങിത്താഴുന്ന കാഴ്ചയാണ് കാണാനായത്. ദേശീയ തലത്തിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ എ.എ.പിയും കോൺഗ്രസും പരസ്പരം പോരടിച്ചത് ഡൽഹിയിൽ തോൽവിക്ക് കാരണമായെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. ഇന്ത്യ സഖ്യത്തിനിടയിലെ ഐക്യമില്ലായ്മയാണ് തോൽവിക്ക് കാരണമെന്ന വിമർശനവും ഉയരുന്നുണ്ട്. പഴയ പ്രതാപത്തിന്റെ പഴങ്കകഥകള്‍ പാടുന്നതല്ലാതെ സംഘടന കെട്ടിപ്പടുക്കുന്നതില്‍ രാഹുല്‍ ഗാന്ധി വമ്പന്‍ പരാജയമാണെന്നും അഭിപ്രായമുണ്ട്.
കോണ്ഗ്രസിനെ വിലകുറച്ചു കണ്ടത് കേജ്രിവാളിന് ന്യൂനപക്ഷ സ്വാധീന മണ്ഡലങ്ങളിൽ വിനയായി. മാത്രമല്ല ബിജെപി യുടെ പ്രചാരണ തന്ത്രങ്ങൾക്കൊപ്പം കോണ്ഗ്രസിന്റെ സജീവ സാന്നിധ്യവും ആം ആദ്മി പാർട്ടിക്ക് വിനയായി.വോട്ടു ഭിന്നിപ്പിന്റ സാധ്യത മനസ്സിലാക്കിയ ബിജെപി പ്രചരണ തന്ത്രങ്ങളിൽ സൂക്ഷ്മത പുലർത്തി.അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി എത്തി പത്തുവർഷംകൊണ്ട് ദേശീയ പാർട്ടി പദവി സ്വന്തമാക്കിയ ആം ആദ്മി പാർട്ടി, ഇത്തവണയും ഡൽഹി തെരഞ്ഞെടുപ്പിനെ നേരിട്ടത്, 50 ദിവസത്തെ ആദ്യ സർക്കാർ നൽകിയ സൗജന്യങ്ങളുടെ ആത്മവിശ്വാസത്തിലാണ്.