മഴക്കാലമാണ്.. ഡ്രൈവിങ്ങ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൽ ഒന്ന് ശ്രദ്ദിക്കാം…

മഴക്കാലമെന്നാൽ ഡ്രൈവിങ്ങ് ഏറ്റവുമധികം ദുഷ്‌കരവും അപകടകരവുമാകുന്ന സമയമാണ്. വാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും കാഴ്ചമങ്ങിയും റോഡു കാണാതെയും അപകടങ്ങളിൽപ്പെടുന്നത് മഴക്കാലത്ത് സാധാരണമായിരിക്കുകയാണ്. റോഡുകളിൽ കാണപ്പെടുന്ന വെള്ളക്കെട്ടുകൾ, തുറന്നുകിടക്കുന്ന ഓടകളും മാൻഹോളുകളും വെള്ളം മൂടികിടക്കുന്ന കുഴികളും ടിഞ്ഞ് കിടക്കുന്ന മരച്ചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും തുടങ്ങി റോഡുകളിൽ നിരവധി പ്രശ്നനങ്ങളാണ് നാം നേരിടേണ്ടതായി വരുന്നത്.

റോഡിൽ വാഹനങ്ങളിൽനിന്ന് വീഴുന്ന എണ്ണത്തുള്ളികൾ മഴവെള്ളത്തിനൊപ്പം ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കലുള്ളതാകും. അതിനാൽ വാഹനം പതിയെ ഓടിച്ചു പോകുന്നതാണ് നല്ലത്. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും.

ശ്രദ്ധിക്കാം

  1. ഹെഡ്ലൈറ്റ് ലോ ബീമിലാക്കി വാഹനം ഓടിക്കുക. മഴയിൽ റോഡ് വ്യക്തമായി കാണാനും നിങ്ങളുടെ വാഹനം മറ്റുഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാനും ഹെഡ്ലൈറ്റ് പ്രകാശിപ്പിക്കുന്നത് സഹായിക്കും. വാഹനത്തിൽ ഫോഗ്ലൈറ്റ് ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം.
  2. ടയറിന്റെ നിലവാരം പരിശോധിക്കുക. ടയറിന് തേയ്മാനം കൂടുമ്പോൾ ഗ്രിപ്പ് കുറയും. അലൈൻമെന്റും വീൽ ബാലൻസിങ്ങും കൃത്യമാക്കുകയും ടയറിലെ വായുമർദം നിശ്ചിത അളവിൽ നിലനിർത്തുകയും വേണം.
  3. ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വൈപ്പർ, ഹാൻഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് യാത്രതുടങ്ങുംമുൻപ് പരിശോധിക്കുക.
  4. വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ വാഹനം ഓടിക്കരുത്. അവയുടെ ടയറുകൾ തെറിപ്പിക്കുന്ന ചെളിവെള്ളം കാഴ്ച തടസ്സപ്പെടുത്തിയേക്കാം.
  5. ശക്തമായ മഴയത്ത് വാഹനം ഓടിക്കാതിരിക്കുക.
  6. നനവുള്ള റോഡിൽ ബ്രേക്ക് ചെയ്താൽ വാഹനം നിൽക്കാൻ കൂടുതൽ ദൂരമെടുക്കുമെന്നതിനാൽ വേഗം കുറച്ച് ഓടിക്കുക.

Related Articles

Back to top button