വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് അവസാനം..2025 കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു..

വിദ്യാർത്ഥികള്‍ കാത്തിരിക്കുന്ന കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ്ങിൽ ഒന്നാം റാങ്ക് എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജ് നേടി. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി.

86,549 പേരാണ് ആകെ പരീക്ഷ എഴുതിയത്. 76,230 പേരാണ് യോഗ്യത നേടിയത്. യഥാസമയം മാർക്ക്‌ വിവരം സമർപ്പിച്ചവരെ ഉൾപ്പെടുത്തി 67,705 പേരുടെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഫാർമസി എന്‍ട്രന്‍സ് വിഭാഗത്തില്‍ 33,425 പേര് പരീക്ഷ എഴുതി. 27,841പേര് റാങ്ക് ലിസ്റ്റിലുണ്ട്

Related Articles

Back to top button