സബ്‌സിഡി പിന്‍വലിച്ചത് കൊലച്ചതി…

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റിലും കേരള നിയമസഭയിലും മുഴങ്ങുമെന്ന് ഉറപ്പു നല്കി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. അടുത്ത യുഡിഎഫ് സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ കര്‍ഷകരുടെ പ്രശനങ്ങള്‍ക്ക് പ്രഥമ പരിഗണന ഉണ്ടാകുമെന്ന് നയം വ്യക്തമാക്കുകയും ചെയ്തു. പെരുവമ്പില്‍ പാലക്കാട് ജില്ലയിലെ നെല്‍കര്‍ഷകര്‍ അനുഭവിക്കുന്ന ഗുരുതര പ്രതിസന്ധികള്‍ അവരുമായി ചര്‍ച്ച ചെയ്തു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി കര്‍ഷകരെ ദ്രോഹിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടി. കൃഷി തുടരാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് കര്‍ഷകര്‍ തള്ളപ്പെടുകയാണെന്നും, പുതിയ തലമുറ കൃഷിയിലേക്ക് വരാത്തത് വരാനിരിക്കുന്ന ഭക്ഷ്യക്ഷാമത്തിന്റെ സൂചനയാണെന്നും അവര്‍ പറഞ്ഞു
സംസ്ഥാന സര്‍ക്കാര്‍ നെല്ലിന് നല്‍കിവരുന്ന പ്രോത്സാഹന സബ്സിഡിയായ കിലോയ്ക്ക് 6 രൂപ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത് ഇപ്പോഴത്തെ പ്രതിസന്ധി അതീവ ഗുരുതരമാക്കി. കേന്ദ്രം നിശ്ചയിച്ച കുറഞ്ഞ താങ്ങുവില (MSP)യ്ക്ക് മുകളില്‍ സംസ്ഥാനങ്ങള്‍ അധിക ബോണസോ, പ്രോത്സാഹനമോ നല്‍കുന്നത് കേന്ദ്ര ഭക്ഷ്യധാന്യ നയത്തിന് വിരുദ്ധമാണ് എന്നാണ് കേന്ദ്രത്തിന്റെ നിലപാട്



