അബിൻ വർക്കിക്കെതിരായ പോസ്റ്റർ…പ്രതികരിച്ച് കെസി വേണു​ഗോപാൽ…

കോട്ടയം: ആറന്മുള മണ്ഡലത്തിൽ അബിൻ വർക്കിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ. ഒരു സ്ഥാനാർത്ഥിയേയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണ്. ജനം യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണെന്നും കെസി വേണു​ഗോപാൽ .

അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽ നിന്നും ഉണ്ടാകാൻ പാടില്ല. എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. സ്വയം പ്രഖ്യാപനം നടത്തിയാൽ സ്വയം പ്രഖ്യാപിച്ചിരിക്കുകയുള്ളൂവെന്നും കെസി വേണു​ഗോപാൽ പ്രതികരിച്ചു.

Related Articles

Back to top button