ഭാരതാംബ വിവാദം: ’ഗവർണർ രാജ്ഭവനെ ആർഎസ്എസ് ആസ്ഥാനമാക്കുകയാണ്, ഭരണഘടനാപദവി ദുരുപയോഗം ചെയ്യുന്നു’..
ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഗവർണർ രാജ്ഭവനെ ആർഎസ്എസ് ആസ്ഥാനമാക്കുകയാണെന്ന് കെസി വേണുഗോപാൽ വിമർശിച്ചു. ഗവർണർ ഭരണഘടനാപദവി ദുരുപയോഗം ചെയ്യുന്നു. വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.
മന്ത്രിമാർ പോയിട്ട് ഇറങ്ങി വരുന്നത് നാടകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. ഗവർണർ പദവിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ് ദിവസവും. കേരള മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തരൂർ വിഷയത്തിൽ തത്ക്കാലം വിവാദം വേണ്ടെന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം