സീരിയലുകൾ എൻഡോസൾഫാൻ.. പ്രേംകുമാറിനെതിരെ ഗണേഷ് കുമാറും ആത്മയും…
സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറും ആത്മയും. പരാമർശം പിൻവലിക്കണമെന്നും സീരിയൽ മേഖലക്കായി പ്രേകുമാർ എന്ത് ചെയ്തിട്ടുണ്ടെന്നും കുറ്റപ്പെടുത്തി.
ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും പ്രേംകുമാർ ആവശ്യപ്പട്ടിരുന്നു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ സീരിയിലുകളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദമായത്.