ഭർത്താവിന് മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി വീട്ടിൽ വഴക്ക്.. കഴക്കൂട്ടത്തെ യുവതിയുടെ മരണത്തിൽ ദുരൂഹത.. പരാതിയുമായി പിതാവ്…

തിരുവനന്തപുരം കഴക്കൂട്ടം സ്റ്റേഷൻ കടവ് സ്വദേശിനി സുധീനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് ബഷീർ. സുധീനയെ ഭർത്താവ് ബാദുഷ മർദ്ദിച്ചിട്ടുണ്ടെന്നും ഇയാൾക്ക് മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി വീട്ടിൽ വഴക്കുണ്ടായിട്ടുണ്ടെന്നും സുധീനയുടെ പിതാവ് ബഷീർ പറഞ്ഞു. തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാണ് സുധീനയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്.

അതേസമയം, കഴുത്ത് മുറുകിയാണ് സുധീനയുടെ മരണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. എന്നാൽ, കുഴഞ്ഞു വീണു എന്നാണ് മക്കൾ തന്നെ അറിയിച്ചതെന്നും പിതാവ് ബഷീർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് സുധീനയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Related Articles

Back to top button