കായംകുളം ടൗൺ ജുമാ മസ്ജിദിന് സമീപത്തെ ഷെഡിൽ പാർക്ക് ചെയ്ത ബൈക്ക് കാണാനില്ല…അന്വേഷണത്തിൽ….

ബൈക്ക് മോഷണ കേസിലെ ഒന്നാംപ്രതി പിടിയില്‍. കായംകുളം ടൗൺ ജുമാ മസ്ജിദിന് സമീപമുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന കീരിക്കാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് ഒന്നാം പ്രതിയായ ഓച്ചിറ ചങ്ങൻകുളങ്ങര പുതുമംഗലത്ത് വീട്ടിൽ ഷാജു (34) വിനെ കായംകുളം പൊലീസ് പിടികൂടിയത്.

ഈ കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ഓതറ ഷെഫീക്ക് എന്ന് വിളിക്കുന്ന ഷെഫീക്കിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓതറ ഷെഫീക്ക് ഇപ്പോൾ കാപ്പാ നിയമപ്രകാരം ജയിലിലാണ്. ഇയാൾ കരുനാഗപ്പള്ളി, ശൂരനാട്, ഓച്ചിറ, കൊല്ലം ഈസ്റ്റ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. മോഷണത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ കായംകുളം സി ഐ അരുൺ ഷാ, എസ് ഐ മാരായ രതീഷ് ബാബു, ശിവപ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ ബിജു, അഖിൽ മുരളി, ബിനു, പ്രദീപ്, അരുൺ, പ്രവീൺ, അനു, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button