കട്ടപ്പനയിലെ  സാബു തോമസിന്റെ ആത്മഹത്യ; എസ്എച്ച്ഒ മുതല്‍ മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ലെന്ന് കുടുംബം

കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസ് ആത്മഹത്യ ചെയ്ത് ഒരു വര്‍ഷംപിന്നിട്ടിട്ടും  നീതി കിട്ടിയില്ലെന്ന് കുടുംബം. എസ്എച്ച്ഒ മുതല്‍ മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജിക്കെതിരെ കേസെടുത്തിട്ടില്ലെന്നും ഭാര്യ മേരിക്കുട്ടി സാബു  മാധ്യമങ്ങളോട്  പറഞ്ഞു.  സഹായിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മേരിക്കുട്ടി പറഞ്ഞു. മരിച്ച സമയത്ത് സഹായിക്കാമെന്ന് പറഞ്ഞെത്തിയ നേതാക്കളെല്ലാം പിന്‍മാറി. 

സഹായിക്കാന്‍ ആരങ്കിലും വന്നാല്‍ തന്നെ കൊന്നാലും പോരാടാന്‍ തയ്യാറാണ്. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ജില്ല കമ്മറ്റിയംഗം വി ആര്‍ സജിക്കെതിരെ കേസു പോലുമെടുത്തില്ല. ആത്മഹത്യയുമായി ബന്ധപ്പെട്ട് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നു. സാബുവിനെ പെണ്ണ് കേസില്‍ പെടുത്താന്‍ പോലും ശ്രമം നടന്നു വെന്ന്  മേരിക്കുട്ടി പറയുന്നു.  അതേസമയം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20നാണ് കട്ടപ്പന മുളങ്ങാശേരില്‍ സാബു തോമസ് കട്ടപ്പന റൂറല്‍ ഡേവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്ക്ക് പണം നല്‍കാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന് സൂചിപ്പിക്കുന്ന സാബുവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. സംഭവത്തില്‍ മൂന്ന് ബാങ്ക് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related Articles

Back to top button