കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്‍റെ മരണത്തിൽ കുറ്റപത്രം നൽകി…കുറ്റപത്രത്തിൽ…
ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിൻറെ ആത്മഹത്യ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കട്ടപ്പന റൂറൽ ഡെവലപ്പ്മെന്‍റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവരാണ് പ്രതികൾ. കട്ടപ്പന റൂറൽ സർവീസ് സഹകരണ സൊസൈറ്റിയിലെ നിക്ഷേപകനായിരുന്ന സാബു തോമസ് കഴിഞ്ഞ ഡിസംബർ 20 നാണ് ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ചികിത്സക്കായി നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ നൽകാതെ വന്നതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് സാബു ആത്മഹത്യ ചെയ്തത്.