കെ.എസ്.ആർ.ടി.സി. ബസ് യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി

കാട്ടാക്കട കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ യാത്രക്കാരിയായ വയോധികയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി. ബാലരാമപുരം തേമ്പാമുട്ടം സ്വദേശിനി സുമതി (63)യുടെ കാലുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. ഗുരുതര പരിക്കുകളേറ്റ സുമതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



