അതിരപ്പിള്ളിയിൽ പരാക്രമം തുടർന്ന് മസ്തകത്തിന് പരിക്കേറ്റ കാട്ടാന…
അതിരപ്പിള്ളിയിൽ പരാക്രമം തുടർന്ന് മസ്തകത്തിന് പരിക്കേറ്റ കാട്ടാന. ശിരസ്സിൽ മണ്ണുവാരിയെറിഞ്ഞ് അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടത്തിലും റോഡിലുമായി ആന നിലയുറപ്പിച്ചിരിക്കുകയാണ്മസ്തകത്തിലെ ഈ മുറിവുണങ്ങാത്തതിൻ്റെ അസ്വസ്ഥതയാണ് ആന കാണിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ വനം വകുപ്പ് നിരീക്ഷണത്തിലാണ് ആന.മുറിവിൽ നിന്ന് ചലം ഒലിക്കുന്നത് നേരത്തെ ദൗത്യ സംഘം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസമാണ് അതിരപ്പിള്ളിയില്‍ വെച്ച് മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ചികിത്സ പൂർത്തിയാക്കി കാട്ടിലേക്ക് അയച്ചത്. മസ്തകത്തിനേറ്റ മുറിവ് ഉണങ്ങി തുടങ്ങിയതായി വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുളള സംഘം അറിയിച്ചിരുന്നു. മൂന്ന് മയക്കുവെടി വെച്ച ശേഷമാണ് ആന അന്ന് നിയന്ത്രണത്തിലായത്. ആനയ്ക്ക് വലിയ ക്ഷീണമില്ലെന്നായിരുന്നു അന്ന് കണ്ടെത്തിയത്.